അടൂർ : എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ റവന്യു വകുപ്പിൽ നിതിനിഷേധങ്ങൾക്കെതിരെ കരിദിനം ആചരിച്ച് പ്രതിഷേധ യോഗം നടത്തി. റവന്യു വകുപ്പ് ജിവനക്കാരെ സമ്മർദ്ദത്തിലാക്കി റവന്യു റിക്കവറി പിരിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ബാദ്ധ്യതയാക്കിയും ജില്ലാന്തര സ്ഥലം മാറ്റങ്ങൾ ഇല്ലാതാക്കിയും വാഹന സൗകര്യവും അവശ്യതസ്തികളും അനുവദിക്കാതെ ആഭ്യസ്ഥവിദ്യരായ യുവജനങ്ങളെ വഞ്ചിച്ച് ആയിരം ക്ലാർക്കുമാരെ പിൻ വാതിലിലൂടെ നിയമനം നൽകുന്നതിനെതിരേയും പ്രതിഷേധിച്ച് അടൂർ ആർ.ഡി.ഒ.ഓഫീസിനു മുന്നിൽ നടത്തിയ കരിദിനാചരണം എൻ.ജി.ഒ .അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ബിജു.വി അദ്ധ്യക്ഷത വഹിച്ചു. ഷിബു മണ്ണടി ,ബിജു ശാമുവേൽ ,മനോജ് കുമാർ.പി.എസ് ,സുനിൽ കുമാർ.എസ്.കെ ,നൗഫൽ ഖാൻ, പ്രസന്നകുമാരി ,അനുഭാസ്ക്കർ ,ഷാഹിലാൽ ,സുധീർ ഖാൻ ,ഷിബു .ജി തുടങ്ങിയവർ പ്രസംഗിച്ചു.