
കോന്നിയിൽ നിയമലംഘനം ഇനി നടക്കില്ല
പ്രമാടം : നിയമലംഘനങ്ങൾക്ക് തടയിടാൻ കോന്നി നിയോജക മണ്ഡലത്തിലെ ആറ് പ്രധാന കേന്ദ്രങ്ങളിൽ വെഹിക്കിൾ ട്രാപ്പ് കാമറകൾ വരുന്നു. അത്യാധുനിക രീതിയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ് ഗതാഗത വകുപ്പ് സ്ഥാപിക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാനും നിയമലംഘനങ്ങൾക്ക് തടയിടലുമാണ് ലക്ഷ്യം.സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിക്കുന്നത്. കെൽട്രോൺ ആണ് നോഡൽ ഏജൻസി. തുടർന്ന് കൂടുതൽ കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
റഡാർ സംവിധാനത്തിലാണ് കാമറയുടെ പ്രവർത്തനം. കാമറയിൽ ചിത്രം പതിയുന്നതോടെ നിയമ ലംഘനങ്ങൾ നടത്തിയ വാഹനത്തിന്റെ ഉടമകൾക്ക് തപാൽ മാർഗം നോട്ടീസ് വീട്ടിൽ നൽകും. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരം സെൻട്രൽ ഓഫീസിലാണ് ഓരോ ദൃശ്യങ്ങളും എത്തുന്നത്. തുടർന്ന് അവ അതാത് ജില്ലകളിലെ കൺട്രോൾ റൂമുകളിലേക്ക് എത്തിക്കും. ഇവിടെയുള്ള ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗമാണ് തുടർ നടപടി സ്വീകരിക്കുന്നത്.
പിടിവീഴുന്നത്
ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ.
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാത്തവർ.
.കൃത്യമായ നമ്പർ പ്ളേറ്റ് ഇല്ലാത്ത വാഹനങ്ങൾ.
അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ.
സ്ഥാപിക്കുന്ന ജംഗ്ഷനുകൾ
കോന്നി ,
പൂങ്കാവ്,
കലഞ്ഞൂർ,
ചിറ്റാർ,
സീതത്തോട്,
കൂടൽ