പന്തളം: കുരമ്പാല തെക്ക്ആതിരമല ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി പൂജയും വ്രതവും മാർച്ച് 1ന് നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം ,8ന് ശിവപുരാണ പാരായണം, 1 ന് 108 കുടം കഷായധാര, അഭിഷേകം, ഉച്ചപൂജ 12.30ന് അന്നദാനം, രാത്രി 9ന് യാമപൂജ.