kit
കേരളാ പൊലീസ് അസോസിയേഷൻ അടൂർ കെ. എ. പി മൂന്നാം ബറ്റാലിയന്റ നേതൃത്വത്തിൽ അടൂർ വടക്കടത്തുകാവ് ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് നൽകിയ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി കമാണ്ടന്റ് സി.വി ശശി നിർവ്വഹിക്കുന്നു.

അടൂർ : കേരള പൊലീസ് അസോസിയേഷൻ അടൂർ കെ. എ. പി മൂന്നാം ബറ്റാലിയന്റ നേതൃത്വത്തിൽ അടൂർ വടക്കടത്തുകാവ് ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഓട്ടിസം സെന്ററിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനവും ഭക്ഷ്യ കിറ്റുകളുടെ വിതരണവും ഡെപ്യൂട്ടി കമാൻഡന്റ് സി.വി ശശി നിർവഹിച്ചു. .. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ബി. പി. സി സ്മിത .എം നാഥ് , പൊലീസ് അസോസിയേഷൻ സെക്രട്ടറി സഞ്ചു, അസിസ്റ്റന്റ് കമാൻഡന്റുമാരായ സജീന്ദ്രൻ പിള്ള,സത്യശീലൻ,സുമേഷ് തുടങ്ങിയവർ സംസാരിച്ചു.പൊലീസ് അസോസിയേഷന്റെ നേത്യത്വത്തിൽ സമാഹരിച്ച തുക ഉപയോഗിച്ചാണ് അൻപതോളം കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്