അടൂർ : ചെറുനിക്ഷേപങ്ങൾ സഹകരണബാങ്കുകളുടെ കരുത്താണെന്ന് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് അഭിപ്രായപ്പെട്ടു. പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി സമ്പർക്കയജ്ഞ പരിപാടി ബാങ്ക് കോൺഫ്രറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആരംഭിച്ചിട്ടുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ള എല്ലാ ഭവനങ്ങളും ഭരണസമിതിയും ജീവനക്കാരും ഒന്നിച്ച് സന്ദർശനം നടത്തി ബാങ്കിന്റെ വിവിധ സേവനങ്ങൾ എല്ലാ ഭവനങ്ങളിലും എത്തിക്കുക,വിദ്യാർത്ഥികളിലും പുതുതലമുറയിലും സമ്പാദ്യശീലം വളർത്തിയെടുക്കുക,പുതിയ ചിട്ടി അക്കൗണ്ടുകൾ ചേർക്കുക,ബാങ്ക് പുതുതായി ആരംഭിച്ച കോപ്മാർട്ട് ഹൈപ്പർമാർക്കറ്റ് ,സഹകരണ സീഫുഡ് റസ്റ്റോറന്റ് ,മത്സ്യഫെഡ് ഫിഷ് സ്റ്റാൾ, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങി ബാങ്കിന്റെയും സ്ഥാപനങ്ങളുടെയും സേവനം സഹകാരികളുടെ ഭവനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.ബാങ്ക് പ്രസിഡണ്ട് അഡ്വ.ജോസ് കളീക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.രാജേഷ്, സഹകരണ സംഘം അസി. രജിസ്ട്രാർ എ.നസീർ ഭരണസമതിയംഗങ്ങളായ ദിവ്യാ റജി മുഹമ്മദ്, കെ.സന്തോഷ് കുമാർ, സി.മോഹനൻ നായർ, സണ്ണി വർഗീസ്, സെക്രട്ടറി ജി.എസ് രാജശീ ജീവനക്കാരായ അന്നമ്മ സാം,അരുൺ കെ.എസ്. മണ്ണടി, ടി.മധു, മുഹമ്മദ് അനസ് എന്നിവർ പ്രസംഗിച്ചു.