asos
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ടജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോസ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം മാർച്ച് 20 ന് അടൂർ എസ്. എൻ. ഡി. പി യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീകുമാർ ചെമ്പകശേരി സ്വാഗതവും ട്രഷറർ തെങ്ങമം ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയർമാനായി മോഹൻ ബാബുവിനെയും കൺവീനറായി ശ്രീകുമാർ ചെമ്പകശേരിയെയും തിരഞ്ഞെടുത്തു.