പത്തനംതിട്ട : സപ്ലൈകോയുടെ കീഴിൽ ജില്ലയിൽ നവീകരണം പൂർത്തിയായ അങ്ങാടി സൂപ്പർ സ്റ്റോർ, വടക്കേടത്തുകാവ് സൂപ്പർമാർക്കറ്റ് എന്നിവയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിക്കും. അടൂർ താലൂക്കിലെ വടക്കേടത്തുകാവ് സൂപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റ്തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.