
പത്തനംതിട്ട : പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം ലേബർ കമ്മിഷണർ പുനഃക്രമീകരിച്ചു. ജോലിസമയം രാവിലെ 7 മുതൽ വൈകട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചിട്ടുണ്ട്. ഉത്തരവിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഫോൺ: 0468 2222234, 8547655259.