പത്തനംതിട്ട: ജനതാ കൺസ്ട്രക്ഷൻസ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ് ) രജതജൂബിലി സമ്മേളനം 26,27 തീയതികളിൽ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10.30 ന് പതാക ഉയർത്തൽ, തുടർന്ന് സംസ്ഥാന കമ്മിറ്റി വിഷയ നിർണയസമിതിയോഗം. 27 ന് രാവിലെ 9.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും .
മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡന്റ് ആനി സ്വീറ്റി അദ്ധ്യക്ഷത വഹിക്കും. എം. കെ. പ്രേംനാഥ്, ടോമി മാത്യു, ബിജിലി ജോസഫ് , എസ്. ചന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് സൃഹദ് സമ്മേളനം അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ
വി .കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നാലിന് സമാപനസമ്മേളനം മുൻമന്ത്രി സി. കെ. നാണു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ആനി സ്വീറ്റി, സംസ്ഥാന സെക്രട്ടറി ശശി പേരൂർ , കൺവീനർ ജോസ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.