പത്തനംതിട്ട: ജില്ലയിലെ മികച്ച മൃഗക്ഷേമ പ്രവർത്തകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് കുലശേഖരപതി കൊച്ചുപറമ്പിൽ വീട്ടിൽ എം.കെ മുഹമ്മദാലിക്ക് ലഭിച്ചു. 10000രൂപയാണ് അവാർഡ് തുക. ഇന്ന് ജില്ലാ വെറ്റിറനറി കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പട്ടിണിയിലായ തെരുവുനായകൾക്ക് ഭക്ഷണം എത്തിച്ചു നൽകിയത് മുഹമ്മദാലിയായിരുന്നു. നഗരത്തിൽ ഇരുപത് കേന്ദ്രങ്ങളിൽ ഭക്ഷണമെത്തിച്ചു. അപകടത്തിൽപ്പെട്ടും അവശരായും കിടന്ന തെരുവ് നായകളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. നഗരസഭ മുൻ കൗൺസിലറാണ് മുഹമ്മദാലി.