പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവം നാളെ ആരംഭിക്കുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. ജി. സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് പി .എസ്. രതീഷ്‌കുമാർ, പി. കെ. ശ്രീധരൻനായർ എന്നിവർ അറിയിച്ചു.
രാവിലെ 8.30 നും 8.59നും മദ്ധ്യേ കൊടിയേറ്റ്. തന്ത്രി ലാൽ പ്രസാദ് ഭട്ടതിരി, മേൽശാന്തി അരുൺശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 10 .30 ന് കൊടിയേറ്റ് സദ്യ. വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം. രാത്രി 9.30 ന് പടയണി ചൂട്ടുവയ്പ്, ദിവസവും രാത്രി 10 ന് പടയണി. മാർച്ച് നാലിന് രാവിലെ 10.30മുതൽ ഉത്സവബലി ദർശനം, അഞ്ചിന് രാത്രി എട്ടിന് സംഗീതാർച്ചന, 10 ന് വലിയ പടയണി. ആറിന് രാത്രി ഏഴിന് കളമെഴുത്തും പാട്ടും. രാത്രി 12ന് പള്ളിവേട്ട എഴുന്നെള്ളത്ത്. ഏഴിന് ഉച്ചകഴിഞ്ഞ് 2. 30 ന് ആറാട്ട് എഴുന്നെള്ളത്ത്, രാത്രി ഏഴിന് ആറാട്ട് എതിരേല്പ്. രാത്രി 8.30 ന് നൃത്തനൃത്ത്യങ്ങൾ , 10.30 ന് ഓട്ടൻതുള്ളൽ, രാത്രി 12 ന് പടയണി എന്നിവ ഉണ്ടായിരിക്കും.