ചെങ്ങന്നൂർ: വെണ്മണി ആറ്റുപുറത്ത് കുടുംബയോഗം നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും കൂദാശയും 26ന് രാവിലെ 10.30ന് നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മുഖ്യ രക്ഷാധികാരി ഫാ.കെ.എസ് ശാമുവേൽ കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ റെജി മാത്യു മുഖ്യ പ്രഭാഷണം നടത്തും .വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സിസുനിമോൾ, വാർഡ് അംഗം സ്റ്റീഫൻ സാമുവൽ തുടങ്ങിയവർ പ്രസംഗിക്കും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നൽകി വരുകയും ഒപ്പം സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുക എന്നുളളതാണ് കുടുംബ യോഗം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ജിമ്മി ചാക്കോ ജോർജ്ജ് ,വി.ജി.ഷാജി ആറ്റുപുറത്ത്, സജി തെക്കേത്തലക്കൽ, ജോൺ സാം ആറ്റുപുറത്ത്.ജോൺ.എ ഈശോ എന്നിവർ പങ്കെടുത്തു.