പത്തനംതിട്ട : പുനലൂർ- മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ സൂരജ് ആവശ്യപ്പെട്ടു. പത്തനാപുരം മുതൽ റാന്നി വരെയുള്ള റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടും ആശാസ്ത്രീയമായ രീതിയിലും മന്ദഗതിയിലുമാണ് നടക്കുന്നത്. ചില സ്ഥലങ്ങളിൽ വീതി കൂടുതലും ചില സ്ഥലങ്ങളിൽ വീതി കുറവുമാണ്. വീടുകളിലേക്കുള്ള വഴികൾ അടച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടിലാണ്.