theft
കുത്തിപ്പൊളിച്ച കാണിക്കവഞ്ചി

തിരുവല്ല: പെരിങ്ങര ലക്ഷ്മീ നാരായണ ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിന്റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ശ്രീകോവിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും ഒരുപവനുള്ള സ്വർണത്തകിടും കവർന്നു. ഇന്നലെ പുലർച്ചെ 5.30ന് ക്ഷേത്രം തുറക്കാനായി മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയും മോഷ്ടാക്കൾ കുത്തിത്തുറന്നിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മൂന്ന് വർഷം മുമ്പും ക്ഷേത്രത്തിൽ സമാനമായ തരത്തിൽ മോഷണം നടന്നിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.