 
തിരുവല്ല: ഇടിഞ്ഞില്ലത്ത് കുരിശടിയുടെ ചില്ലുകൂട് തകർത്തു. വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടേതായ ഇടിഞ്ഞില്ലം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കുരിശടിക്ക് നേരേയാണ് ആക്രമണം നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കുരിശടിയുടെ ഇരുവശത്തെയും ചില്ലുകൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. പള്ളിക്കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.