school
ചാത്തങ്കരി എസ്.എൻ.ഡി.പി.സ്‌കൂളിൽ നടന്ന അനുമോദന സമ്മേളനവും പാരിതോഷിക വിതരണവും തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ചാത്തങ്കരി എസ്.എൻ.ഡി.പി.സ്‌കൂളിൽ നടന്ന അനുമോദന സമ്മേളനവും പാരിതോഷിക വിതരണവും തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ പി. പ്രസീന അവാർഡ് വിതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് മെമ്പർ അരുന്ധതി അശോക് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബി.ഷീജ, പഞ്ചായത്ത് മെമ്പർ ഷീനാമാത്യു, പെരിങ്ങര സഹകരണബാങ്ക് പ്രസിഡന്റ് സാം ഈപ്പൻ, റോട്ടറി ക്ലബ് ജില്ലാ പ്രോജക്ട് മാനേജർ അഡ്വ.സതീഷ് ചാത്തങ്കരി, പി.ടി.എ പ്രസിഡന്റുമാരായ അനിൽകുമാർ, മഞ്ജു സോമൻ, അദ്ധ്യാപകരായ സുനി ജോൺ, കലാകുമാരി കെ.എ, ജോളി എൻ, ശാഖാ പ്രസിഡന്റ് സന്തോഷ് പെരുമാതയിൽ, സെക്രട്ടറി ബൈജു മണ്ണങ്കര, വൈസ് പ്രസിഡന്റ് ഉദയൻ, സ്റ്റാഫ് സെക്രട്ടറി സുരേഷ്‌കുമാർ കെ.ജി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ അതുല്യ .എസ്, ശിവ രതീഷ്, സ്വാതി എം.സുഭാഷ്, ഷിയ ബാബു എന്നിവരെയും രാഷ്ട്രീയ അഭിയാൻ ആവിഷ്‌കാർ സബ് ജില്ലാ ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വി.എ. അനഘയെയും അനുമോദിച്ചു.