25-sob-
വി.എൻ. കേശവൻ

ഇലന്തൂർ: വടക്കേഭാഗത്ത് നാരായണൻ വൈദ്യന്റെ മകൻ വി.എൻ. കേശവൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. സി.പി.ഐ. ഇലന്തൂർ മുൻ ലോക്കൽ സെക്രട്ടറി, കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ഇലന്തൂർ യൂണിറ്റ് സെക്രട്ടറി, കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറി, കേരള ഗണകമഹാ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാഞ്ഞിരവേലിൽ കാണിപ്പറമ്പിൽ ഗോമതിക്കുട്ടി. മക്കൾ : ജമുന കെ., സിന്ധു കെ., കെ. രാജേഷ്‌കുമാർ, സ്മിത കെ. മരുമക്കൾ : പരേതനായ മദനൻ കെ. കെ., സജീവ് ആർ., ജയരഞ്ജിനി ദേവി, അമ്പിളിക്കുട്ടൻ എം.