വള്ളിക്കോട്: കൊടുമൺ അങ്ങാടിക്കൽ ശുദ്ധജല പ്ളാന്റിൽ നിന്ന് മാമ്മൂട് മിൽമ പ്ളാന്റിന് വെള്ളം നൽകാനാവില്ലെന്ന സർവകക്ഷി തീരുമാനപ്രകാരമുള്ള നിവേദനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിക്കും കെ.യു.ജനീഷ് കുമാർ എം.എൽ.എ കൈമാറി. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, എൽ.ഡി.എഫ് കൺവീനർ പി.എസ്.കൃഷ്ണകുമാർ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു നെടുവമ്പുറം, സെക്രട്ടറി ബാബുക്കുട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു