ചിറ്റാർ: കയർ ബോർഡ് ഭാരത് സർക്കാർ എംഎസ്.എമ്മി മന്ത്രാലയം ആലപ്പുഴയുടെ നേതൃത്വത്തിൽ ചിറ്റാർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട അഭ്യസ്തവിദ്യർക്ക് കയർ വ്യവസായത്തിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടി ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഏകദിന കായ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല അദ്ധ്യക്ഷത വഹിച്ചു. കയർ ബോർഡ് എസ്റ്റെൻക്ഷൻ ഓഫീസർ വി.സുധീർ മുഖ്യപ്രഭാഷണം നടത്തി. ബി.സുനിൽകുമാർ എസ്റ്റെൻക്ഷൻ സർവീസ് ഓഫീസ ഷിജി മോഹനൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ തങ്കപ്പൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ,​ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൂസമ്മ ദാസ്,​ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആദർശ വർമ്മ,​ മെമ്പർ ബഷീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സങ്കേതിക ക്ലാസുകൾ നടത്തി.