കോന്നി : തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടെ കണ്ണ് പരിശോധനാകേന്ദ്രം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പൊന്നച്ചൻ കടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.വി. രശ്മി, സി.ഡി ശോഭ, എ.ആർ. സ്വഭു, സൂസൻ കെ. കുഞ്ഞുമോൻ. എം.പി. ഷൈജി എന്നിവർ സംസാരിച്ചു.