പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം പത്തനംതിട്ട പ്രമാടം പഞ്ചായത്തുമായി സഹകരിച്ച് പ്രമാടം പഞ്ചായത്തിന്റെ രണ്ടു പ്രൊജക്ടുകൾ ഏറ്റെടുത്തു. കേരളത്തിൽ ആദ്യമായി പട്ടികവർഗ കോളനികളിൽ സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അവർക്ക് ലഭിച്ച ആനുകൂല്യങ്ങൾ എവിടെവരെയെത്തി എന്നതും അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണുള്ളതും എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്. വിദഗ്ധർ അടങ്ങുന്ന സമിതി തയറാക്കിയ ചോദ്യാവലികൾ അടങ്ങുന്ന സർവേ നടത്തുകയും തുടർ പ്രവർത്തനങ്ങളുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ പ്രമാടം പഞ്ചായത്തിന്റെ സാസ്‌കാരിക ഡയറക്ടറി നിർമ്മിക്കുവാനുള്ള പദ്ധതി ഏറ്റെടുക്കുവാൻ കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം തീരുമാനിച്ചു. കോളേജിലെ ഗവേഷക വിദ്യാർത്ഥികളും ബിരുദാനന്തരബിരുദ ഗവേഷക വിദ്യാർത്ഥികളും ഈ പ്രോജക്ടിന്റെ ഭാഗമായിരിക്കും. ഈ പദ്ധതികൾക്ക് രണ്ടിനും പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. ഇതിന്റെ ഉദ്ഘാടനം 24ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് നിർവഹിച്ചു.കെ.എം. മോഹൻകുമാർ, ജി.ഹരികൃഷ്ണൻ,എം.വി.ഫിലിപ്പ്, വി.ശങ്കർ,ഡോ.അനു പി ടി.,ഡോ. എം.എസ്. പോൾ, എം.മോനിഷ എന്നിവർ പങ്കെടുത്തു.