26-pdm-nss
പന്തളം എൻ എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ മന്നംസമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം:എൻ.എസ്.എസ് പന്തളം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 52-ാം സമാധി ദിനം ആചരിച്ചു. യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള , എ. കെ വിജയൻ, അഡ്വ. പി. എൻ രാമ.കൃഷ്ണപിള്ള , കെ. ശ്രീധരൻ പിള്ള,ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ,സോമൻ ഉണ്ണിത്താൻ, എൻ. ഡി നാരായണപിള്ള, വിജയ കുറുപ്പ്,സി .ആർ ചന്ദ്രൻ , ടി.എൻ കൃഷ്ണക്കുറുപ്പ് കെ. കെ.പത്മകുമാർ, വിപിൻ കുമാർ, വിജയമോഹൻ, രമാരാജൻ, തുടങ്ങിയവർ പങ്കെടുത്തു.
തട്ടയിൽ മല്ലിക കിഴക്ക് 4371 -ാം നമ്പർ കരോഗത്തിൽ പ്രസിഡന്റ് കെ. മധുസൂദനക്കുറുപ്പ്, വിജയൻ പിള്ള, ഓമനക്കുട്ടൻ, ഗോപാലകൃഷ്ണക്കുറുപ്പ്, വിക്രമൻ കുട്ടി, തങ്കപ്പൻ നായർ, രാജ് കുമാർ, ബാലകൃഷ്ണക്കുറുപ്പ്, രാമക്കുറുപ്പ്, വനിതാ സമാജം സെക്രട്ടറി ബിന്ദു, രമണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.

പന്തളം തോന്നല്ലൂർ 97ാം നമ്പർ കരയോഗത്തിൽ എൻ .എസ് .എസ്.ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി പുഷ്പാർച്ചന നടത്തി. സെക്രട്ടറി ജി.ഗോപിനാഥ പിള്ള,ഐഡിയൽ ശ്രീകുമാർ, ജി.സുരേഷ് ബാബു,മുണ്ടയ്ക്കൽ ശ്രീകുമാർ ,രവീന്ദ്രൻ നായർ ,സതീഷ് കുമാർ എന്നിവർ സംസാരിച്ചു..'