അടൂർ : പുരാതന പ്രസിദ്ധമായ മണ്ണടി ഉച്ചബലി ഉത്സവത്തിന് ഇന്ന് കൊടിയേറും. പുതിയകാവ് ദേവീക്ഷേത്രത്തിലാണ് കൊടിയേറ്റ് നടക്കുക. മാർച്ച് നാലിനാണ് ഉച്ചബലി. കൊടിയേറ്റ് ദിവസമായ ഇന്ന് രാവിലെ 8 മുതൽ ഭാഗവതപാരായണം, 9 മുതൽ വിശേഷാൽ പൂജ, രാത്രി 10.30 ന് മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് തിരുമുടി എഴുന്നെള്ളത്ത് പുതിയകാവ് ദേവീക്ഷേത്രത്തിലേക്ക്. 11.30 മുതൽ ഒന്നാംപാട്ട് നടക്കും. മാർച്ച് 3 വരെ രാവിലെ 7.30 ന് അഭിഷേകം, 8 മുതൽ ഭാഗവതപാരായണം, 9 ന് വിശേഷാൽപൂജ, 6.30 ന് ദീപാരാധന.രാത്രി 11.30 മുതൽ രണ്ടാംപാട്ട്, 28 ന് രാത്രി 11.30 ന് മൂന്നാംപാട്ട്, മാർച്ച് 1 ന് രാത്രി 11.30 ന് നാലാംപാട്ട് (ദാരികവധം), 2 ന് പുലർച്ചെ 4 ന് കാലഭൈരവീയുദ്ധം, കൂടിയാട്ടമഹോത്സവദിനമായ 3 ന് രാത്രി 8 മുതൽ ഇൗശ്വരനാമഘോഷം, 11 മുതൽ ഭാരതക്കളി, 11.30 മുതൽ തിരുവനന്തപുരം തായില്ലം നാടൻപാട്ട് സംഘത്തിന്റെ ചിലമ്പൊലിത്താളം.
ഉച്ചബലിദിവസമായ 4 ന് മണ്ണടി പഴയകാവ്, മുടിപ്പുര ക്ഷേത്രങ്ങളിലാണ് ചടങ്ങുകൾ. മുടിപ്പുര ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12.30 മുതൽ ഒാട്ടൻതുള്ളൽ, ഉച്ചയ്ക്ക് 2.30 മുതൽ പഞ്ചവാദ്യം, വൈകിട്ട് 4 മുതൽ തിരുമുടി എഴുന്നെള്ളിച്ച് പഴയകാവ് ക്ഷേത്രത്തിലേക്ക് ആഘോഷമായി കൊണ്ടുപോകും. പഴയകാവ് ക്ഷേത്രത്തിൽ വൈകിട്ട് 4 മുതൽ നാദസ്വരകച്ചേരി, 6 മണിയോടെ തിരുമുടി എഴുന്നെള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 9 മുതൽ എൻ. ജെ. നന്ദിനിയുടെ സംഗീതസദസ്, രാത്രി 12 മുതൽ തിരുമുടിപ്പേച്ച്.
5 ന് രാവിലെ 8 ന് തിരുമുടി എഴുന്നെള്ളത്ത് മണ്ണടി നിലമേൽ ആൽത്തറയിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങൾ, എന്നിവയുടെ അകമ്പടിയോടെ മുടിപ്പുരക്ഷേത്രത്തിലേക്ക് ആനയിക്കും. വൈകിട്ട് 6.30 മുതൽ നൃത്തനൃത്ത്യങ്ങൾ, രാത്രി 9 ന് വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് തിരുമുടി എഴുന്നെള്ളത്ത്, രാത്രി 9.30 മുതൽ ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാട്ടുപാട്ട്.