തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻതല മേഖലാ സമ്മേളനങ്ങൾക്ക് നാളെ രാവിലെ 9ന് മല്ലപ്പള്ളി ശാഖ ഒാഡിറ്റോറിയത്തിൽ തുടക്കമാകും. ടി.കെ.മാധവൻ മേഖലയിലെ ശാഖകളായ കുന്നന്താനം 50, ആഞ്ഞിലിത്താനം 784, മല്ലപ്പള്ളി 863, കവിയൂർ 1118, ആനിക്കാട് 1277, മഠത്തുംഭാഗം 1531, കുന്നന്താനം പൊയ്ക 4538, തുരുത്തിക്കാട് 6391 എന്നീ ശാഖകളാണ് മല്ലപ്പള്ളിയിൽ പങ്കെടുക്കുന്നത്. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം
നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ .ആർ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സെക്രട്ടറി സൂര്യകിരൺ, വൈദികസമിതി പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി, മല്ലപ്പള്ളി ശാഖ പ്രസിഡന്റ് ഗിരീഷ് മല്ലപ്പള്ളി, സെക്രട്ടറി ഷൈലജ മനോജ് എന്നിവർ പ്രസംഗിക്കും. രാവിലെ 10 മുതൽ ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് ഉണ്ടായിരിക്കും. മാർച്ച് ആറിന് രാവിലെ 10ന് ആർ. ശങ്കർ മേഖലയുടെ യോഗം 2048-ാം ചുമത്ര ശാഖാ ഒാഡിറ്റോറിയത്തിലും മാർച്ച് 13ന് രാവിലെ 10ന് സഹോദരൻ അയ്യപ്പൻ മേഖലയുടെ യോഗം 1347-ാം ഇരവിപേരൂർ ശാഖാ ഒാഡിറ്റോറിയത്തിലും മാർച്ച് 20ന് രാവിലെ 10ന് ഡോ.പൽപ്പു മേഖലയുടെ യോഗം 434-ാം മണ്ണന്തോട്ടുവഴി ശാഖാ ഒാഡിറ്റോറിയത്തിലും മാർച്ച് 27ന് രാവിലെ 10ന് സി.കേശവൻ മേഖലയുടെ യോഗം 1153-ാം നെടുമ്പ്രം ശാഖാ ഒാഡിറ്റോറിയത്തിലും ഏപ്രിൽ മൂന്നിന് രാവിലെ 10ന് കുമാരനാശാൻ മേഖലയുടെ യോഗം കീഴ്‌വായ്പൂർ ശാഖാ ഒാഡിറ്റോറിയത്തിലും നടക്കും.