തെങ്ങമം: പത്തനംതിട്ട നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കായികമേള ഇന്നും നാളെയുമായി കൈതയ്ക്കൽ ബ്രദേഴ്സ് ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും.

, വോളിബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, മാരത്തൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ . പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ .തുളസീധരൻ പിള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, നെഹ്റു യുവകേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ സന്ദീപ് കൃഷ്ണൻ .പി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ എന്നിവർ വിവിധ മത്സരങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ പി, ട്രഷറർ വിമൽ കുമാർ എസ് എന്നിവർ അറിയിച്ചു.