job-fest

പത്തനംതിട്ട : ജില്ലാഭരണകൂടത്തിന്റെയും ജില്ലാനൈപുണ്യ വികസന കമ്മിറ്റിയുടെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ) സംഘടിപ്പിക്കുന്ന തൊഴിൽ മേള 19ന് കാതോലിക്കേറ്റ് കോളജിൽ നടക്കും.
ഐ.ടിക്ക് പുറമേ വിവിധങ്ങളായ മേഖലയിൽനിന്നുള്ള തൊഴിൽ ദാതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽദാതാക്കൾ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തൊഴിൽദാതാക്കൾക്ക് 28 വരെയും തൊഴിൽ അന്വേഷകർക്ക് മാർച്ച് മൂന്നു മുതൽ 16 വരെയും രജിസ്റ്റർ ചെയ്യാം.