മല്ലപ്പള്ളി: എലിപ്പനി പ്രതിരോധ പരിപാടികളുടെ ഭാഗമായി പുറമറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും, കർഷകർക്കും സൗജന്യമായി ഡോക് സി സൈക്ലിൻ ഗുളിക വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ . റോഷനി ബിജു അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്.ബി.പിള്ള . ശ്രീലത വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.സംസ്ഥാനത്ത് വ്യാപകമായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പാടത്തും തോടുകളിലും പുഴകളിലും പണിയെടുക്കുന്നവർ നിർബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ പ്രേമ ജോർജ്ജ് അറിയിച്ചു.