തിരുവല്ല: വിശാല എക്യുമിനിക്കൽ രംഗത്തും പത്രപ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ നൽകിയ റോയി നെല്ലിക്കാലായുടെ നിര്യാണത്തിൽ യു.ആർ.ഐ പീസ് സെന്റർ അനുശോചിച്ചു. ഡയറക്ടർ ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗം സി.എസ്.ഐ സഭ മുൻ അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ ഉദ്ഘാടനം ചെയ്തു. ഡോ.സാമുവൽ നെല്ലിക്കാട്, കെ.പി.ജോസ്, വി.എം ജോസഫ്, പി.പി.ജോൺ, ലാലു പോൾ, ജേക്കബ് മാത്യു, ഷൈനി മാത്യു എന്നിവർ പ്രസംഗിച്ചു.