അടൂർ: മന്നത്ത് പത്മനാഭന്റെ 52-ാം ചരമ വാർഷിക ദിനം മുണ്ടപ്പള്ളി 1300ാം എൻ.എസ്.എസ് കരയോഗം പ്രാർത്ഥനാ ദിനമായി ആചരിച്ചു. കരയോഗം പ്രസിഡന്റ് വേണുഗോപാലൻ നായർ, സെക്രട്ടറി കുട്ടൻ നായർ,​കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.