
പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ 28, മാർച്ച് 1 തീയതികളിൽ നടക്കും. ജില്ലാ തല സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ജില്ലാസ്‌പോർട്‌സ് കൗൺസിലും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും. കായിക താരങ്ങൾക്ക് ഗ്രേസ് മാർക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ 28 ന് രാവിലെ 8.30 ന് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തണം. വിവരങ്ങൾക്ക് ഫോൺ : 0468223108, 9961186039.