
പത്തനംതിട്ട : കുടുംബശ്രീയുടെ തെരഞ്ഞടുക്കപ്പെട്ട ചെയർപേഴ്‌സൺമാരുടെ സംഗമം പത്തനംതിട്ടയിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യസന്ദേശം നൽകി. കുടുംബശ്രീയുടെ മുഖ്യപങ്ക് സ്ത്രീ ശാക്തീകരണമാണെന്നും സ്ത്രീ പക്ഷ സമത്വത്തിനുവേണ്ടി പ്രവർത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ.എച്ച് സലീന കുടുംബശ്രീയെക്കുറിച്ചുള്ള വിഷയാവതരണം നടത്തി.
ഓർഗനൈസേഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ അനിത കെ.നായർ, എൻ.ആർ.എൽ.എം അക്കൗണ്ടന്റ് കെ. ഷീൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ എൽ. വിശാഖ് എന്നിവർ സംസാരിച്ചു. 58 പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്‌സൺമാർ, ജില്ലാമിഷൻ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.