പന്തളം: കേരഗ്രാമം പദ്ധതിയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ കീട, രോഗബാധകൾക്കെതിരെ തെങ്ങിന്റെ മണ്ട വൃത്തിയാക്കി ജൈവ കീടനാശിനിയും ജൈവ കുമിൾ നാശിനിയും നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങുകയാണ്. ആവശ്യമുള്ള കർഷകർ അതാതു വാർഡ് കൺവീനർമാരെയോ, മെമ്പർമാരെയോ കൃഷിഭവനുമായോ ബന്ധപ്പെടണമന്ന് പന്തളം തെക്കേക്കര കൃഷി ഓഫീസർ അറിയിച്ചു.