മല്ലപ്പള്ളി : കേന്ദ്രസർക്കാരിനെതിരെയും ബഡ്ജറ്റിലെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെയും മല്ലപ്പള്ളി ടൗണിൽ കെ.എസ്.കെ.ടി.യു, കർഷക സംഘം , സി.ഐ.ടി.യു എന്നീ സംയുക്തതൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ സെക്രട്ടറി കെ.കെ രാധാകൃഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്തായി സാർ, വത്സമ്മ,കർഷക തൊഴിലാളി ഏരിയ സെക്രട്ടറി ബേബി ഏബ്രഹാം, കർഷക തൊഴിലാളി ജില്ലാ കമ്മിറ്റിയംഗം എം.കെ രാജപ്പൻ എന്നിവർ സംസാരിച്ചു.