photo

തിരുവല്ല: കഥകളിപ്പാട്ട് കലാകാരൻ തിരുവല്ല ഗോപിക്കുട്ടൻ നായർ (79) അന്തരിച്ചു. കഥകളിപ്പാട്ടിൽ തെക്കൻ ചിട്ടയിലെ ഭാവഗായകനെന്നാണ് അദ്ദേഹം ആസ്വാദകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. സംഗീതനാടക അക്കാഡമിയുടെ ഗുരുപൂജാ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, മടവൂർ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് മൂന്നിന് തിരുവല്ല കിഴക്കുംമുറി ഗോകുലം വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: ഗിരിജ, രതീഷ് കുമാർ, കലാഭാരതി ജയൻ (മദ്ദളം കലാകാരൻ), ശ്രീകാന്ത്. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, ജയ, രാജലക്ഷ്മി, സന്ധ്യ.