മല്ലപ്പള്ളി: മന്നത്ത് പത്മനാഭന്റെ 52-ാം ചരമ വാർഷികം മല്ലപ്പള്ളി താലൂക്ക് യൂണിയനിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് എം.പി. ശശിധരൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി രമേഷ് ബി. നായർ, രാജാരേവതീജൻ നായർ, അഡ്വ. പ്രകാശ്കുമാർ ചരളേൽ, സോമനാഥൻ നായർ, പി.കെ. ശിവൻകുട്ടി, സോമരാജൻ
നായർ, എം.കെ. വിനോദ് കുമാർ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ വിദ്യാമോൾ എസ്. എന്നിവർ സംസാരിച്ചു. താലൂക്കിലെ മുഴുവൻ കരയോഗങ്ങളിലും പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും, ഉപവസിക്കുകയും, പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും നടത്തി.