മല്ലപ്പള്ളി : കീഴ്‌വായ്പൂര് 2069 -ാം ശ്രീശങ്കരവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗമന്ദിരത്തിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചനയും ഗാനാലാപനവും സമൂഹപ്രാർത്ഥനയും നടത്തി. സമുദായാചാര്യന്റെ നിര്യാണ സമയമായ 11.45ന് കരയോഗം പ്രസിഡന്റ് സി.ജി.ശിവരാജൻ നായരുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും പ്രതിജ്ഞാ വാചകവും ചൊല്ലി കൊടുത്തു. കരയോഗം ഭാരവാഹികളായ കെ.ജി ഗോപകുമാർ, എം.കെ രാമൻപിളള, വി.എസ് രാജേന്ദ്രൻ നായർ, പി.ആർ രവീന്ദ്രൻ നായർ, കെ.കെ രവീന്ദ്രപണിക്കർ, വി.ജി വാസുദേവൻ പിള്ള, ബിനിൽ പി.നായർ, സോമൻപിള്ള എന്നിവർ പ്രതിജ്ഞാവാചകം ഏറ്റു ചൊല്ലി.