1
വയോജന ക്ലബ്ബിന് ടെലിവിഷൻ നൽകൽ പദ്ധതിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടികളിലെ വയോജന ക്ലബുകൾക്ക് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടെലിവിഷൻ നൽകുന്ന പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ ലൈല അലക്സൻഡർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യാസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ അംഗങ്ങളായ ബാബുകൂടത്തിൽ,സുധികുമാർ , ഈപ്പൻ വർഗീസ്, ജ്ഞാനമാണി മോഹനൻ, ജോസഫ്

ജോൺ, ജോയിന്റ് . ബി ഡി ഒ. കണ്ണൻ, ഐ.സി.ഡി എസ് സൂപ്പർവൈസർ രേഖ എസ് എന്നിവർ പ്രസംഗിച്ചു.