കൊടുമൺ: അങ്ങാടിക്കൽ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ നിന്ന് മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിലെയും കൈരളീ മെഡിക്കൽസെന്ററിലെയും അന്തേവാസികൾക്ക് പോസ്റ്റ് കൊവിഡ് പരിശോധനയും ജീവിതശൈലീ രോഗ പരിശോധനയും തുടങ്ങി. സൗജന്യമായി മരുന്നുകളും നൽകി. നൂറോളം അന്തേവാസികളുടെ പരിശോധനകളും തുടർചികിത്സയുെ ഉറപ്പാക്കി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗീത, മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിശാലിനി, ഫാർമസിസ്റ്റുകളായ രശ്മി പി. ആർ., അനിത എൽ, മാലിക് എസ്. എന്നിവർ പങ്കെടുത്തു. വാർഡു മെമ്പർ അജി രണ്ടാം കുറ്റി, മുൻ പഞ്ചായത്തു പ്രസിഡന്റ് പി. കെ. പ്രഭാകരൻ, മഹാത്മാ ജനസേവന കേന്ദ്രം മാനേജർ മധുസൂദനൻ, സി. വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.