d
എസ്.വൈ.എസ് സാന്ത്വന വാരാചരണം ജില്ലാതല ഉദ്ഘാടനം അടൂർ നഗരസഭ ചെയർമാൻ ഡി.സജി നിർവഹിക്കുന്നു

പത്തനംതിട്ട: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂർ നഗരസഭാ ചെയർമാൻ ഡി.സജി നിർവ്വഹിച്ചു. രോഗി സന്ദർശനം, മെഡിക്കൽ കാർഡ് വിതരണം , ഗൃഹസന്ദർശനം, മരുന്നു വിതരണം, മെഡിക്കൽ ഉപകരണ വിതരണം തുടങ്ങിയ പരിപാടികൾ ജില്ലയിൽ നടക്കും

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു.

കവി വിനോദ് മുളമ്പുഴ, സലാഹുദ്ദീൻ മദനി, പഴകുളം ശിവദാസൻ,

എസ്.മീരാസാഹിബ്, അനസ് പൂവാലംപറമ്പിൽ,ഫഖ്റുദ്ദീൻ സഖാഫി മലപ്പുറം, എ.പി മുഹമ്മദ് അഷ്ഹർ,സുധീർ വഴിമുക്ക്, കുടശ്ശനാട് മുരളി, അനിരുദ്ധൻ തടത്തിൽ, അസീം ഇടത്തറ,

ജയകുമാർ എന്നിവർ പ്രസംഗിച്ചു.