 
ഇലവുംതിട്ട: ഡി.വൈ.എഫ്.ഐ ഇലവുംതിട്ട മേഖല സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നീതു അജിത് ഉദ്ഘാടനം ചെയ്തു. വി.വിനോദ് സ്വാഗതം പറഞ്ഞു. റിപ്പോർട്ട് മേഖല സെക്രട്ടറി റിനീഷ് എം.ഫിലിപ്പ്, സംഘടനാ റിപ്പോർട്ട് കോഴഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് സുബീഷ് കുമാർ പി.കെ.അവതരിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.സി രാജഗോപാലൻ, സി.പി.എം. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി. വി. സ്റ്റാലിൻ, ഡി.വൈ. എഫ്.ഐ കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറി ബിജിലി പി.ഈശോ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് വിനീഷ് വിജയൻ, സെക്രട്ടറി അതുൽ സുരേഷ്, ട്രഷറർ ഗൗതം സ്റ്റാലിൻ, മേഖല സെക്രട്ടറി അതുൽ സുരേഷ്.