 
ചെങ്ങന്നൂർ: മന്നത്തു പത്മനാഭന്റെ 52 -ാം ചരമ വാർഷിക ദിനം ചെങ്ങന്നൂർ എൻ.എസ്.എസ് യൂണിയൻ ഭക്തി നിർഭരമായ ചടങ്ങുകളോ ടെ അചരിച്ചു. പുഷ്പാർച്ചന , ഭക്തി ഗാനാലാപനം, ഉപവാസം, സമൂഹ പ്രാർത്ഥന എന്നിവ നടത്തി.യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാര പണിക്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുണിയൻ സെക്രട്ടറി ബി.കെ.മോഹൻ ദാസ് ഭരണസമിതി അംഗങ്ങളായ കെ.ബി. പ്രഭ, ടി.ഡി. ഗോപാലകൃഷ്ണൻ നായർ , വി.കെ. രാജേന്ദ്രൻ പിളള, കെ.ആർ. സജീവൻ , വി.കെ.രാധാകൃഷ്ണൻ നായർ, പ്രതിനിധി സഭാ അംഗങ്ങളായ ഉളനാട് ഹരികുമാർ , വി.കെ.ഗോപാലകൃഷ്ണ പണിക്കർ,ടി.പി.രാമാനുജൻ നായർ , പി.ജി.ശശീധരൻ പിളള, ശ്രീകുമാർ , ഹരികുമാർ വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സി. ദീപ്തി. , സെക്രട്ടറി സുമാ സൂധാകരൻ, കമ്മിറ്റി അംഗങ്ങൾ, കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു