hocky

പത്തനംതിട്ട : ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് നാല് മുതൽ ആറ് വരെ ജില്ലാസ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിന് സ്വാഗത സംഘം ഓഫീസ് ( ശാന്തി ടൂറിസ്റ്റ് ഹോം പത്തനംതിട്ട) തുറന്നു. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ഹോക്കി അസോസിയേഷൻ ജില്ലാസെക്രട്ടറി അമൃത് സോമരാജൻ, മലയാലപ്പുഴ മോഹനൻ, അസോസിയേഷൻ ജില്ലാ ട്രഷറർ വിനോദ് പുളിമൂട്ടിൽ, എൻ.പി. ഗോപാലകൃഷ്ണൻ, കെ.എ.രഞ്ജു എന്നിവർ സംസാരിച്ചു.