
മല്ലപ്പള്ളി : കേരളത്തെ സാമ്പത്തികമായും പരിസ്ഥിതികമായും സർവനാശത്തിലേക്ക് തള്ളിവിടുന്ന സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല അഭിപ്രായപ്പെട്ടു. കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബി മേക്കരിങ്ങാട്, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി ഗ്രേസി മാത്യു, മണ്ഡലം ഭാരവാഹികളായ ബിന്ദു, റിദേശ് ആന്റണി, വി.ടി.ഷാജി, മാത്യു ചെറിയാൻ, എബ്രഹാം വർഗീസ് പല്ലാട്ട്, ഷാജൻപോൾ എന്നിവർ പ്രസംഗിച്ചു.