
അടൂർ : കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സബ് ജില്ലാസമ്മേളനം യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനംചെയ്തു.
കെ.പി.എസ്.ടി.എ ജില്ലാട്രഷറാർ ദിലീപ്കുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറാർ എസ്. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സർവ്വീസ് സംഘടനാരംഗത്ത് ദീർഘകാലമായി പ്രവൃത്തിക്കുന്ന എസ്.സന്തോഷ്കുമാറിനെ വി.എൻ.സദാശിവൻപിള്ള ആദരിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാപ്രസിഡന്റ് സുരേഷ് കുഴുവേലിൽ, സജീവ്, ജയിംസ് വൈ.തോമസ്, എം. എ.ജോസഫ്, ഹരികുമാർ, സതീശൻനായർ, എസ്.പ്രേം, വി.ജി.കിഷോർ, ജിഷ.എ,നിതിൻ തങ്കച്ചൻ, ജോൺ ഫിലിപ്പ് എന്നിവർ സംസാരിച്ചു.