അടൂർ : പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഗ്രന്ഥശാലകൾക്ക് മൈക്ക് സെറ്റും ടെലിവിഷനും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ അദ്ധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ റോഷൻ ജേക്കബ്, അഡ്വ.ആർ.ബി. രാജീവ് കുമാർ, കുഞ്ഞന്നാമ്മകുഞ്ഞ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി.സന്തോഷ്, പി.ബി. ബാബു,വി.വിജയകുമാർ, എം.മഞ്ജു, വി.സുജ, എസ്. മഞ്ജു, ടി.സരസ്വതി, വിമലമധു തുടങ്ങിയവർ സംസാരിച്ചു. 8 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.