 
പത്തനംതിട്ട : പക്ഷപാതപരമായ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളും പെൻഷൻ സമ്പ്രദായവും നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ഓൺ സ്ട്രീറ്റ് പരിപാടി നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാപ്രസിഡന്റ് നിധിൻ എസ്.ശിവ അദ്ധ്യക്ഷതവഹിച്ചു. യുവമോർച്ച സംസ്ഥാനസമിതി അംഗം ജി.ശ്യാം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജുമാത്യു, യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറിമാരായ അഖിൽ വർഗീസ്, വിപിൻ വാസുദേവ്, കർഷകമോർച്ച ജില്ലാ ജനറൽസെക്രട്ടറി എ.ആർ.രാജേഷ്, ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ്, യുവമോർച്ച നേതാക്കളായ വിപു, അരുൺ എ. നായർ, ശംഭു, ജിഷ്ണു, അനന്ദു, അജോ, ശ്യാം ശിവപുരം, അമൽ അയിരൂർ, നന്ദു തുടങ്ങിയവർ പങ്കെടുത്തു.