കോന്നി: കെ.എസ്.ടി.പി യുടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം മുടങ്ങിയിട്ട് മാസങ്ങളായിട്ടും കോന്നി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 28ന് 10 മുതൽ 5 വരെ ഏലിയറക്കൽ ജംഗ്ഷനിൽ ഒറ്റയ്ക്ക് സത്യാഗ്രഹം നടത്തുമെന്ന് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം അറിയിച്ചു.