പ്രമാടം : വലഞ്ചുഴി കമലവിലാസം എൻ.എസ്.എസ് കരയോഗം മന്നം സമാധിദിനം ആചരിച്ചു. അനുസ്മരണ യോഗത്തിൽ കരയോഗം പ്രസിഡന്റ് വജ്രഭൂഷൺ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.കൃഷ്ണൻ നായർ,വാസുദേവൻ നായർ,രാധാകൃഷ്ണൻ നായർ, രവീന്ദ്രനാഥ്, മോഹനൻ നായർ,രാജീവ്, വിജയരാജൻ പിള്ള, ശ്രീലത.ജി. നായർ എന്നിവർ പ്രസംഗിച്ചു.