മല്ലപ്പള്ളി : തിരുമാലിട ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് നടക്കും. വെളുപ്പിന് 5 ന് പള്ളിയുണർത്തൽ ,നിർമ്മാല്യദർശനം 5.30ന് പതിവ്പൂജകൾ 8.30 ന് നവകം, ശ്രീഭൂതബലി 8.30 മുതൽ 11വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും കൊടിമരച്ചുവട്ടിൽ പറ വഴിപാട് 3ന് ആറാട്ടു ബലി 3.30ന് കൊടിയിറക്ക്, ആറാട്ടെഴുന്നെളളിപ്പ് 6ന്, ആറാട്ട് വൈകിട്ട് 6.30ന് ആറാട്ടുകടവിൽ ദീപാരാധന, പറവഴിപാട് , ആറാട്ടുകടവിൽ ദീപക്കാഴ്ച, 7.30ന് ആറാട്ട് വരവ്, 8.30ന് മല്ലപ്പള്ളി ടൗണിൽ സ്വീകരണം, ദീപക്കാഴ്ച രാത്രി 12ന് കാവടി ഹിഡുംബൻ പൂജ.