 
മല്ലപ്പള്ളി: വരൾച്ച രൂക്ഷമായതോടെ ആളുകൾ കുടി വെള്ളത്തിനായി പരക്കം പായുന്ന സമയത്ത് ജല അതോറിറ്റി വെള്ളം പാഴാക്കുന്നു. മുരണി ചേർത്തോട് റോഡിലെ ജല അതോറിറ്റിയുടെ പൈപ്പുകളാണ് വിവിധ സ്ഥലങ്ങളിൽ പൊട്ടി കുടിവെള്ളം പാഴാക്കുന്നത്. നിരന്തരമായി അറിയിപ്പുകൾ നല്കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.